KeralaNattuvarthaLatest NewsNews

അപസ്മാര വിവരം മറച്ചു വച്ചു, ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു : പരാതിയുമായി യുവതി

കട്ടപ്പന: അപസ്മാര വിവരം മറച്ചു വച്ചതിന് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നുവെന്നും, എതിർക്കുമ്പോൾ മർദിക്കുന്നുവെന്നും പരാതിയുമായി യുവതി രംഗത്ത്. വെള്ളയാംകുടി സ്വദേശി സുധീഷിന്‍റെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഭാര്യയായ വിദ്യയുടെ ബന്ധുക്കള്‍ വീട് കയറി ആക്രമിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് സുധീഷും പോലീസിനെ സമീപിച്ചിട്ടുണ്ട്.

Also Read:ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

വിവാഹത്തിന് ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ വിദ്യയുടെ അപസ്മാര രോഗം മറച്ചു വച്ചു എന്നാരോപിച്ച്‌ വീട്ടില്‍ വഴക്കു തുടങ്ങിയെന്നാണ് വിദ്യയുടെ മൊഴി. എന്നാല്‍ രോഗവിവരം സുധീഷിന്‍റെ വീട്ടുകാരെ വിവാഹത്തിനു മുൻപേ അറിയിച്ചിട്ടുണ്ടെന്നാണ് വിദ്യയുടെ ബന്ധുക്കള്‍ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും സുധീഷും കുടുംബവും വിദ്യയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.

വിദ്യ നേരിടുന്ന പ്രശ്നങ്ങൾ ചോദ്യം ചെയ്യാൻ ആറു മാസം മുൻപ് സുധീഷിന്റെ വീട്ടിലെത്തിയപ്പോൾ അന്ന് വടിവാളുമായാണ് സുധീഷിന്‍റെ വീട്ടുകാര്‍ നേരിട്ടതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പ്രശ്നം ഒത്തുതീർപ്പായെങ്കിലും വിദ്യ ഗർഭിണിയായതോടെ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ചൊവ്വാഴ്ച ഗര്‍ഭിണികള്‍ക്കുള്ള കുത്തിവയ്പ് എടുക്കാന്‍ വിദ്യയെ കൊണ്ടുവന്ന അമ്മയെയും ബന്ധുവിനെയും സുധീഷിന്‍റെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എന്നാല്‍ സഹോദരിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ വിദ്യ തന്‍റെ ഗര്‍ഭം അലസിപ്പിക്കണം എന്ന് നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സുധീഷും മാതാപിതാക്കളും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button