കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
‘തന്നെ വിളിച്ചത് നന്നായി. പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്. ഇഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, സാക്ഷി എന്ന നിലയിലാണ് വിവരങ്ങള്‍ തേടിയത്’. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയ കുഞ്ഞാലിക്കൂട്ടി രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്.
പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിപ്പണമായ 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയിൽ പറയുന്നു. കേസിൽ മൊയിൻ അലി ശിഹാബ് തങ്ങളെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യും.
Post Your Comments