Latest NewsKeralaNewsCrime

അഞ്ചലില്‍ മില്‍മ വാന്‍ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു

സജീവ് ഓടിച്ചിരുന്ന വാനില്‍ കാര്‍ ഇടിക്കുകയായിരുന്നു

കൊല്ലം: അഞ്ചലില്‍ മില്‍മ വാന്‍ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു. കാര്‍ യാത്രക്കാരായ മൂന്നു പേര്‍ ചേര്‍ന്നാണ് കടവൂര്‍ സ്വദേശി സജീവിനെ മര്‍ദ്ദിച്ചത്. പാല്‍ വിതരണ വണ്ടിയില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. അഞ്ചല്‍ സ്വദേശികളായ ശ്യാം, സിറാജ് എന്നിവരാണ് സജീവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കേസെടുത്ത അഞ്ചല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

കൊല്ലം അഞ്ചല്‍ ചന്തമുക്കില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പനയഞ്ചേരിയില്‍ വച്ച് സജീവ് ഓടിച്ചിരുന്ന വാനില്‍ കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പിന്നീട് അതേ കാര്‍ ചന്തമുക്കില്‍ വച്ച് കണ്ടെത്തിയപ്പോള്‍ സജീവ് കാറിലുണ്ടായിരുന്നവരോട് വാനില്‍ കാര്‍ ഇടിച്ച കാര്യം പറഞ്ഞു. പാല്‍വണ്ടിയുടെ ലൈറ്റ് തകര്‍ന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ വണ്ടി ഇടിച്ചാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് സജീവിന്റെ പരാതിയില്‍ പറയുന്നു. കൊല്ലം തേവള്ളിയിലെ മില്‍മ ഡയറിയില്‍ നിന്ന് കവര്‍പാല്‍ വിതരണത്തിനാണ് കരാര്‍ ഡ്രൈവറായ സജീവ് അഞ്ചലിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button