Latest NewsKeralaNews

‘യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു’: സിപിഎമ്മിന്റെ കുറിപ്പ് തയ്യാറാക്കിയത് പാലാ ബിഷപ്പിന്റെ പരാമർശത്തിന് മുൻപ്

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുണ്ടെന്ന സിപിഎമ്മിന്റെ കുറിപ്പ് ചർച്ചയാകുന്നു. പരാമർശത്തെ നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഇതോടെ വിഷയം രാഷ്ട്രീയ തലത്തിൽ ചൂടുപിടിക്കുകയാണ്. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് മുൻപ് ആണ് സി പി എം കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച്‌ നല്‍കിയ സിപിഎമ്മിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച്‌ നല്‍കിയത്.

Also Read:ശശി തരൂര്‍ ഒരു ഉപയോഗവുമില്ലാത്ത കഴുത, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച്‌ സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിർദേശവും സിപിഎം നൽകുന്നു. ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ ആരാധനാലയങ്ങൾ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വർഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിൽ നിർദേശം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button