2020 ൽ കോവിഡ് ആരംഭിച്ചതോടെ, പല മേഖലകളും കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. പല മേഖലകളും വലിയ തോതിൽ പിരിച്ചുവിടലുകൾ നടത്തി, കോവിഡ് വ്യാപനം തുടങ്ങി 1.5 വർഷത്തിലേറെയാകുമ്പോൾ, ചില മേഖലകളിൽ നിന്നും ശുഭവാർത്തകൾ കേട്ട് തുടങ്ങി. രാജ്യം മൂന്നാം തരംഗത്തിന്റെ സാധ്യതയിലേക്ക് ഉറ്റുനോക്കുമ്പോൾ, ഇൻഡ്യയിലെ ഐടി കമ്പനികൾ ക്രമേണ പുതിയ നിയമനങ്ങൾ നടത്തുകയും നിലവിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകുകയും ചെയ്യുന്നു.
ഇൻഡീപ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തൊഴിൽ വിപണിയെ കോവിഡിന് ശേഷം വിശകലനം ചെയ്തതിൽ നിന്നും ഐടി പ്രൊഫഷണലുകളുടെ ആവശ്യം 400 ശതമാനം വരെ ഉയർന്നതായാണ് കണ്ടെത്തൽ. 2020 ൽ കോവിഡിന്റെ ആരംഭത്തിൽ, കമ്പനികൾ പകർച്ചവ്യാധി മൂലമുണ്ടായ വലിയ അനിശ്ചിതത്വത്തിൽ നിന്നും പുറത്തുകടക്കാൻ നിയമനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത്തരത്തിൽ നിയമനങ്ങൾ 50 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് ഇപ്പോൾ ആപ്ലിക്കേഷൻ ഡെവലപ്പർ, ലീഡ് കൺസൾട്ടന്റ്, സെയിൽസ്ഫോഴ്സ് ഡെവലപ്പർ, സൈറ്റ് റിലയബിലിറ്റി എഞ്ചിനീയർ തുടങ്ങിയ വിദഗ്ദ്ധരായ സാങ്കേതിക ജോലികൾക്കുള്ള ഡിമാൻഡ് 150-300 ശതമാനം വരെ വർദ്ധിക്കുകയായിരുന്നു.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് സ്ഥാപനങ്ങൾ ഉയർന്ന ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുൾ-സ്റ്റാക്ക് എഞ്ചിനീയർമാർക്ക് കമ്പനികൾ ശമ്പളത്തിൽ 70-120 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്തതിനേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം ഇത് 20-30 ശതമാനമായിരുന്നു. മുഴുവൻ ഐടി മേഖലയിലെയും മൊത്തം വേതന ബിൽ അടുത്ത സാമ്പത്തിക വർഷത്തിൽ 1.6-1.7 ബില്യൺ ഡോളർ ഉയരുമെന്നാണ് നിഗമനം.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം തൊഴിൽ അവസരങ്ങൾ തേടുന്ന വനിതാ പ്രൊഫഷണലുകൾക്കായി ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചതായി ഐടി സേവന ദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു പുതിയ ജോലി തേടുന്നതും നല്ല ശമ്പളം ലഭിക്കാൻ ആഗ്രഹിക്കുന്നതുമായ ശരിയായ കഴിവുകളുള്ള ജീവനക്കാർക്ക് ഇത് ഒരു സുവർണ്ണ സമയമാണ്.
Post Your Comments