വാഷിംഗ്ടൺ: ദുബായിയിൽ നാലു യുവാക്കൾ ചേർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് സമാനമായ മറ്റൊരു സംഭവമാണ് അമേരിക്കയിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് സംഭവം ഉണ്ടായത്.
Read Also: ഇന്ത്യയില്‍ നാശം വിതയ്ക്കാനുറച്ച് ഐഎസ് : ഒസാമയും ഖമറും ഐഎസ് വിഷവിത്തുകള്‍
സ്റ്റേഡിയത്തിൽ കോളജുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഫുട്‌ബോൾ മത്സരം നടന്നുകൊണ്ടിരിക്കവെയാണ് ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി പൂച്ച തൂങ്ങിയാടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കാണികളാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഗാലറിയിലെ കൈവരിയിൽ തൂങ്ങിക്കിടന്ന് ജീവൻമരണ പോരാട്ടത്തിലായിരുന്നു പൂച്ച. കൂറേ നേരം തൂങ്ങിയാടിയ ശേഷം പിടിവിട്ട പൂച്ച വന്ന് വീണത് താഴെ കാണികൾ നിവർത്തിപ്പിടിച്ച പതാകയിലേക്കായിരുന്നു. അങ്ങനെ കാണികൾ പൂച്ചയുടെ ജീവൻ രക്ഷിച്ചു.
പൂച്ചയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് അദികൃതർ അറിയിച്ചു. പൂച്ചയെ കാണികൾ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
Post Your Comments