ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയ നാശം വിതയ്ക്കാനുള്ള പദ്ധതിയാണ് പാക് ബന്ധമുളള ഭീകരര്‍ വിടിയിലായതോടെ പാളിയത്. 1993 ലെ ബോംബെ സ്‌ഫോടനം പോലുള്ള ആക്രമണം ആവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അതിനായി ഒന്നിലധികം സ്ഥലങ്ങള്‍ ഇവര്‍ ലക്ഷ്യം വച്ചതായും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
Read Also : അനിഴം നക്ഷത്രത്തില്‍ ജനിച്ച നരേന്ദ്രമോദിക്ക് ജന്മദിനത്തില്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍
അറസ്റ്റിലായ ഭീകരരില്‍ നിന്ന് ഒന്നര കിലോഗ്രാം ആര്‍.ഡി.എക്‌സ് പൊലീസ് കണ്ടെടുത്തിരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പാക്-ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച രണ്ടു പേരടങ്ങുന്ന ഭീകര സംഘം പിടിയിലായത്. ജാന്‍ മുഹമ്മദ് ഷെയ്ഖ് (സമീര്‍) (47), ഒസാമ (22), മൂല്‍ചന്ദ് (47), സീഷാന്‍ ഖമര്‍ (28), മൊഹദ് അബൂബക്കര്‍ (23), മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച ഒസാമയും ഖമറും ഉള്‍പ്പെടെ അറസ്റ്റിലായ ആറ് പ്രതികളെയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്.
Post Your Comments