കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തെയും പരാമർശിച്ചിട്ടുമില്ല. താൻ ഇവിടെയെത്തി വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം.
ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ ഇന്നലെ സംഭവിച്ച സല്യൂട്ട് വിവാദത്തിൽ ന്യായം തന്റെ ഭാഗത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണം. പൊലീസ് അസോസിയേഷന് രാഷ്ട്രീയം കളിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments