മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
7.45 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. പഴയ വായ്പകള്‍ക്ക് ബാധകമായ പ്രൈം ലെന്‍ഡിംഗ് റേറ്റിലും സമാനമായ രീതിയില്‍ കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും കേരള ബാങ്ക് നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള നാല് മാസത്തിനുള്ളില്‍ 2648 കോടി രൂപ കൃഷി വായ്പയായി നല്‍കി. കാര്‍ഷിക മേഖല ശക്തവും വ്യാപകവും ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വായ്പ നല്‍കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 5658 കോടി രൂപയാണ് ആകെ നിക്ഷേപത്തിലെ വര്‍ദ്ധന.
Post Your Comments