
കോട്ടയം: പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ചയാകുമ്പോള്‍ ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പ്രമുഖ വ്യക്തികളെ കാണുന്നതിന്റെ ഭാഗമായാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. സമാവായ നീക്കങ്ങള്‍ നടത്തേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ്പുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. സുധാകരന്‍ പ്രതികരിച്ചു.
തമ്മിലടിക്കുന്നത് കണ്ട് ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സമവായത്തിന് മുന്‍കൈയ്യെടുക്കേണ്ടത് സര്‍ക്കാരാണ്. എങ്കിലും സമവായ വിഷയം ബിഷപ്പിനോട് സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദത്തെ നശിപ്പിക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ബിഷപ്പ് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഘടനാരംഗത്തിനു വേണ്ട എല്ലാ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments