മസ്‌കത്ത്: വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ച് ഓമാൻ. ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
Read Also: നികുതി പണം വെട്ടിച്ചതായി സംശയം: സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും, രണ്ടാം ഡോസും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയിൽ നിന്ന് നാലാഴ്ച്ചയാക്കി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.
ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് നാലാഴ്ച്ച പൂർത്തിയാക്കിയവർക്ക് Tarassud+ ആപ്പിലൂടെ രണ്ടാം ഡോസിനായി മുൻകൂർ ബുക്കിംഗ് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ബുക്കിംഗ് അനുസരിച്ച് വാക്‌സിനേഷൻ സെന്ററിലെത്തി കുത്തിവെപ്പ് സ്വീകരിക്കാം.
Post Your Comments