CinemaLatest NewsNewsIndiaBollywoodEntertainment

നികുതി പണം വെട്ടിച്ചതായി സംശയം: സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന

അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും പരിശോധന നടത്തി

ഡൽഹി: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും പരിശോധന നടത്തിയതായാണ് വിവരം.

സോനു സൂദിന്റെ കമ്പനിയും ലക്നൗവിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി അടുത്തിടെ നടന്ന ഇടപാട് പരിശോധിച്ചു വരികയാണെന്നും ഇടപാടിൽ നികുതി പണം വെട്ടിച്ചതായി സംശയമുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2012ലും നികുതിപ്പണം വെട്ടിപ്പുമായി സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു.

ഇന്ത്യയിലെ കൊവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകുമെന്ന് റിപ്പോര്‍ട്ട്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി സോനു സൂദ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കെ, ആദായ നികുതി വകുപ്പു നടത്തിയ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കോവിഡ് കാലത്തു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പേരെടുത്തയാളാണ് സോനു സൂദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button