തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നരമാസത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416ആയി കുറഞ്ഞു.
പോർട്ടൽ വഴിയുള്ള പർച്ചേഴ്‌സ് നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ 21.5% കുട്ടികൾക്കും സാമൂഹ്യപങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനു മുൻപ് ജൂലൈ 26വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികൾക്കായിരുന്നു ഉപകരണങ്ങള് ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് 4ന് പദ്ധതിയുടെ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029കുട്ടികൾക്ക് ഒന്നരമാസത്തിനകം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Post Your Comments