
ലണ്ടൻ : അന്യഗ്രഹ ജീവികൾ പറക്കുംതളികയിൽ വന്ന് തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുട്ടെന്ന വാദവുമായി യുവാവ്. സ്റ്റീവ് കോൾബേൺ എന്ന യുവാവാണ് ഈ വാദം ഉന്നയിക്കുന്നത്. പലവട്ടം അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയന്നും സ്റ്റീവ് പറയുന്നു.
ചാരനിറമാണ് ഈ അന്യഗ്രഹജീവികൾക്കെന്നും വീടിന് പിന്നിലുള്ള മരത്തിന് മുകളിലാണ് പറക്കും തളിക നിർത്തിയിരുന്നതെന്നും സ്റ്റീവ് പറയുന്നു. ‘ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് പറക്കുംതളികയിലേക്ക് കാണ്ടുപോയി സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബർ ഉള്ള ഒരു ഉപകരണം ശരീരത്തിൽ സ്ഥാപിച്ചു’, സ്റ്റീവ് പറയുന്നു.
അതിനുശേഷം തനിക്ക് മനുഷ്യരുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നും ഇതോടെ ജോലി പോയി. ഭാര്യയും ഉപേക്ഷിച്ചെന്ന് യുവാവ് പറയുന്നു. കോസ്റ്റ് ടു കോസ്റ്റ് ഷോയിലൂെടയാണ് സ്റ്റീവിന്റെ ഈ വെളിപ്പെടുത്തൽ.
Post Your Comments