
ഹൈദരാബാദ്: തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കേസിൽ പൊലീസ് തേടുന്ന 30കാരനെ എൻകൗണ്ടറിൽ െകാല്ലുമെന്ന് മന്ത്രി. തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളാണു വിവാദമായത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആരോപണമുണ്ട്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വൻരോഷമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നാലെ ഉയരുന്നത്. കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.
Post Your Comments