Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്ക് സമനില, സിറ്റിക്ക് തകർപ്പൻ ജയം

ബുർഗസ്‌: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് സമനില. ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എംബാപ്പെയും ആദ്യ ഇലവനിൽ ഇടം പിടിച്ചെങ്കിലും 1-1 എന്ന സ്കോറിന് മത്സരം സമനിലയാകുകയായിരുന്നു.

പതിനഞ്ചാം മിനിറ്റിൽ ആന്ദെർ ഹെരേരയിലൂടെ പിഎസ്‌ജി ആദ്യഗോൾ നേടിയെങ്കിലും 27-ാം മിനിറ്റിൽ ഹാൻസ് വനകേനിലൂടെ സ്വന്തം കാണികൾക്കു മുന്നിൽ ബ്രൂഗ് ഗോൾ മടക്കി. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയ മെസ്സിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കൂടിയാണിത്.

Read Also:- കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!

ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബ് ലെയ്പ്സിഷിനെ തകർത്തു. എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ലിവർപൂൾ പരാജയപ്പെടുത്തി. ഇന്റർ മിലാനെതിരെ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button