ThiruvananthapuramKeralaNattuvarthaLatest NewsNews

സർക്കാരിനെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത് എന്നിവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിൽ,പ്രതികളായ സ്വപ്‌ന , സരിത് എന്നിവരുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ആണ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

Also Read:10 വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും

നിലവിൽ സമർപ്പിച്ച ജാമ്യ ഹര്‍ജികള്‍ തള്ളിയ എന്‍.ഐ.എ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ സ്വർണ്ണക്കടത്തിൽ ഇടനിലക്കാറരായി പ്രവർത്തിച്ച ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ്, കെ.ടി.റമീസ് എന്നിവരുടെ ഹര്‍ജികളും കോടതി പരിഗണിക്കും. ഇവര്‍ സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെതിരെ കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അന്വേഷണ സംഘത്തിന് യു.എ.പി.എ ചുമത്തുവാനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.

2020 ജൂലൈ അഞ്ചിനാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട്  നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്നത് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button