തൃശ്ശൂർ : ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി.മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്താൻ എത്തിയപ്പോഴാണ് സംഭവം നടന്നത്.
തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയായിരുന്നു. ‘ഞാൻ ഒരു എംപിയാണ് കേട്ടോ, ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാൻ മേയർ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതോടെ എസ്ഐ സല്യൂട്ട് നൽകുകയും ചെയ്തു.
വളരെ സൗഹൃദപരമായിട്ടാണ് സുരേഷ്‌ഗോപി എസ്‌ഐയെ വിളിച്ചുവരുത്തിയത്. എന്നാൽ, എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്‌റ്റാൻഡിംഗ് ഓർഡർ അനുസരിച്ച് സല്യൂട്ട് ആകാമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
Post Your Comments