KeralaLatest NewsNews

മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളുടെ അളവ് നി​ര്‍​ണ​യി​ക്കു​ന്ന​ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത് മലയാളി ഗ​വേ​ഷ​ക

ക​ള​മ​ശേ​രി : സ​ന്തോ​ഷ​മു​ള്‍​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളുടെ അളവ് നി​ര്‍​ണ​യി​ക്കു​ന്ന​ “ഡോ​പ്പാ​മീ​റ്റ​ര്‍’ എ​ന്ന സെ​ന്‍​സ​ര്‍ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കു​സാ​റ്റ് ഗ​വേ​ഷ​ക ഡോ. ​ശാ​ലി​നി മേ​നോ​ന്‍. ചെ​ല​വു​കു​റ​ഞ്ഞ​തും കൊ​ണ്ടു​ന​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ “ഡോ​പ്പാ​മീ​റ്റ​ര്‍’ പോ​യി​ന്‍റ് ഓ​ഫ് കെ​യ​ര്‍ രോ​ഗ​നി​ര്‍​ണ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം. പ​രി​ശോ​ധ​ന​യ്ക്കാ​യി സാമ്പിളിന്റെ ഒ​രു തു​ള്ളി മാ​ത്രം മ​തി. പെ​ട്ടെ​ന്നു​ത​ന്നെ ഫ​ലം ല​ഭി​ക്കും.

Read Also : കോവിഡ് : രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ  

പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ്, അ​ല്‍​ഷി​മേ​ഴ്‌​സ്, സ്‌​കീ​സോ​ഫ്രീ​നി​യ, വി​ഷാ​ദം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ല്‍ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ​രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ഈ ​ക​ണ്ടു​പി​ടി​ത്തം സ​ഹാ​യി​ക്കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. പേ​റ്റ​ന്‍റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു കു​സാ​റ്റി​ലെ അ​പ്ലൈ​ഡ് കെ​മി​സ്ട്രി വ​കു​പ്പ് സെ​ന്‍​സ​ര്‍ റി​സ​ര്‍​ച്ച്‌ ഗ്രൂ​പ്പി​ലെ റി​സ​ര്‍​ച്ച്‌ അ​സോ​സി​യേ​റ്റാ​യ ഡോ. ​ശാ​ലി​നി മേ​നോ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button