KasargodLatest NewsKeralaNews

എയിംസ് വേണം: കാസര്‍കോട്ട് സെപ്റ്റംബര്‍ 30 ന് കലക്‌ട്രേറ്റ് പടിക്കല്‍ ഉപവാസം

കാസര്‍കോട്ട്: കാസര്‍കോട്ട് എയിംസ് വേണമെന്ന ആവശ്യവുമായി എയിംസ് ജനകീയ കൂട്ടായ്മ. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് കാസര്‍കോട് കലക്‌ട്രേറ്റ് പടിക്കല്‍ എയിംസ് ജനകീയ കൂട്ടായ്മ ഉപവാസവും സംഘടിപ്പിക്കും. 23 ന് മേഖല തലത്തില്‍ പ്രചാരണ വാഹന ജാഥയും നടത്തുമെന്നാണ് സൂചന.

യോഗത്തില്‍ ജോസ് കെ ജെ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മേഖല പ്രചാരണ വാഹന ജാഥയുടെ ഉദ്ഘാടനം ബോവിക്കാനത്ത് നടക്കും. കെ ബി മുഹമ്മദ്‌ കുഞ്ഞിയാണ് ജാഥാ ക്യാപ്റ്റന്‍. കോര്‍ഡിനേറ്റര്‍ ഖമറുന്നീസ അബ്ദുല്ല കടവത്താണ്.

പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. മൂസ ബി ചെര്‍ക്കള (ചെയര്‍മാന്‍), ഫത്താഹ് ബങ്കര (ജനറല്‍ കണ്‍വീനര്‍), ശാഫി സുഹ് രി പടുപ്പ്, അബ്ദുല്‍ ഗഫൂര്‍ പി എ, ഗോപിനാഥന്‍ മുതിരക്കാല്‍, ജമീല അഹ്‌മദ്‌, ശറഫുന്നീസ ശാഫി, സലീം സന്ദേശം ചൗക്കി, ഹമീദ് മൊഗ്രാല്‍ (കണ്‍വീനര്‍മാര്‍), ഫാറൂഖ് ഖാസ്മി (ട്രഷറര്‍), നഹാസ് മനോരമ (മീഡിയ കോര്‍ഡിനേറ്റര്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button