റാഞ്ചി: മാധ്യമപ്രവര്ത്തകന് നേരെ ആക്രമണം. സെപ്റ്റംബര്‍ 11ന് ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചത്തോടെ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്.
25,000 രൂപ നല്‍കുമെന്നാണ് പോലീസ് അറിയിച്ചത്. 19കാരനായ ആകാശ് ഗുപ്ത എന്നയാളാണ് ആക്രമി. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയി. ഇതേതുടര്‍ന്നാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് സംസ്ഥാനവ്യാപകമായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments