COVID 19Latest NewsNews

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികൾക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍: ഉത്തരവുമായി കോയമ്പത്തൂര്‍ നഗരസഭ

കോയമ്പത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടീസ് നല്‍കി.

Read Also  :  ഹരിതയില്‍ നിന്ന് പുറത്താക്കിയ ഫാത്തിമ തെഹ്ലിയ ബിജെപിയിലേയ്‌ക്കോ ? ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങി സുരേഷ് ഗോപി എംപി

ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കോവിഡ് തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button