KeralaLatest NewsNews

ഹരിതയില്‍ നിന്ന് പുറത്താക്കിയ ഫാത്തിമ തെഹ്ലിയ ബിജെപിയിലേയ്‌ക്കോ ? ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങി സുരേഷ് ഗോപി എംപി

മലപ്പുറം: ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്ലിയയെ തങ്ങളുടെ പാര്‍ട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി സിപിഎം നേതാക്കള്‍ ഫാത്തിമ തഹ്ലിയയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ഫാത്തിമ തെഹ്ലിയ പാര്‍ട്ടി വിടുമെന്നും സിപിഎമ്മില്‍ ചേരുമെന്നുളള പ്രചാരണം ആരംഭിച്ചത്. അതിനിടെ ഫാത്തിമ തെഹ്ലിയയെ ബിജെപിയില്‍ എത്തിക്കാനും ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.

Read Also : ‘ഞാൻ മേയറല്ല, എംപിയാണ്’: പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഫാത്തിമ തെഹ്ലിയയെ ഫോണില്‍ വിളിച്ചായിരുന്നു സുരേഷ് ഗോപി ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കുളള അവസരം ഒരുക്കാം എന്നുളള വാഗ്ദാനവും സുരേഷ് ഗോപി ഫാത്തിമ തെഹ്ലിയയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്നാണ് ഫാത്തിമ തെഹ്ലിയയുടെ നിലപാട്. ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും തനിക്ക് സാധിക്കില്ല എന്നാണ് സുരേഷ് ഗോപിക്ക് ഫാത്തിമ തെഹ്ലിയ നല്‍കിയ മറുപടി എന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് വിട്ട് മറ്റ് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരും എന്നുളള റിപ്പോര്‍ട്ടുകള്‍ ഫാത്തിമ തെഹ്ലിയ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. മുസ്ലീം ലീഗില്‍ തന്നെ തുടരുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button