Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsInternationalGulf

യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവിന്റെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ

ദുബായ്: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലറ്റ് ജോൺസൺ വാളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു നേതാക്കളുടെ പ്രതികരണം.

Read Also: മലപ്പുറത്ത് യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: സഹപ്രവർത്തകരായ നഫീസ്, ജോൺ എന്നിവർ പിടിയിൽ

യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. ബോറിസ് ജോൺസന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. ഈ വിഷമഘട്ടത്തിൽ എല്ലാ പ്രാർത്ഥനകളും ബോറിസ് ജോൺസണും കുടുംബത്തിനുമൊപ്പമുണ്ടെന്ന് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.

ലണ്ടനിലെ പാഡിംഗ്ടൺ സെയിന്റ് മേരീസ് ആശുപത്രിയിൽ വെച്ചായിരുന്നു ഷാർലറ്റ് ജോൺസൺ വാളിന്റെ അന്ത്യം. 1970 കളിൽ യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷന്റെ പ്രസിഡന്റായിരുന്ന ബാരിസ്റ്റർ സർ ജെയിംസ് ഫോസെറ്റിന്റെ മകളായി 1942-ൽ ആയിരുന്നു ഷാർലറ്റിന്റെ ജനനം . ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനം ആരംഭിച്ചെങ്കിലും അവിടെവെച്ച് പരിചയപ്പെട്ട സ്റ്റാൻലി ജോൺസനുമായുള്ള വിവാഹശേഷം 1963-ൽ പഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പറന്നു. പിന്നീട് തന്റെ ബിരുദപഠനം പൂർത്തിയാക്കുവാനായി ഇവർ തിരിച്ചെത്തി. നിരവധി വൈവിധ്യമാർന്ന വിഷയങ്ങൾ ചിത്ര രചനയ്ക്ക് വിഷയമായിട്ടുണ്ടെങ്കിലും ഷാർലെറ്റിന്റെ പോർട്രെയിറ്റുകളാണ് കൂടുതൽ പ്രസിദ്ധമായത്.

Read Also: അബുദാബിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം: പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നത് 0.2 ശതമാനം പേർക്ക് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button