ഒഡിഷ: സർക്കസിൽ പരിശീലനം ലഭിച്ച മൃഗങ്ങൾ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ പരിശീലനങ്ങളില്ലാതെ കാടിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിൽ എത്തിയ കരടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഒഡിഷയിലെ നബരംഗ്പുരിൽ സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉമര്‍ഘോട്ട വനപരിധിയില്‍ ജനവാസ കേന്ദ്രത്തിലേക്ക് ഞായറാഴ്ചയാണ് കരടികളെത്തിയത്. വനത്തിനുള്ളിൽ നിന്നും കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കരടികൾ എത്തുകയായിരുന്നു. കരടികളെ കണ്ട് ഭയചകിതരായ കുട്ടികള്‍ ഫുട്‌ബോള്‍ ഉപേക്ഷിച്ച് ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാം.
എല്‍ഡിഎഫിന്റെ തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്ന് എ വിജയരാഘവന്‍
അവിടേക്കെത്തിയ കരടികളില്‍ ഒരെണ്ണം ഫുട്‌ബോള്‍ കൈക്കലാക്കി. ബോള്‍ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് തട്ടിക്കളിച്ചു. കളിയിൽ രസംപിടിച്ച കരടികുറേ സമയം കാലുകൊണ്ട് ബോള്‍ തട്ടിക്കളിക്കുന്നത് തുടര്‍ന്നു. കരടി ബോളും കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിമറയുന്നതായിട്ടാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്. ഇത് ഒരു മൃഗ സഹജവാസനയാണെന്നും അവർ ആദ്യമായി കണ്ടെത്തുന്ന ഏതൊരു വസ്തുവിന്റെയും സ്വഭാവം പരിശോധിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും സ്ഥലത്തെ ഡിഎഫ്ഒ പ്രതികരിച്ചു.
#WATCH | Two wild bears were seen playing football at Sukigaon in Umarkot area of Nabarangpur district, Odisha
“It is an animal instinct. They examine & try to find out the nature of any object that they find for the first time,” the DFO said on Monday.
(Video: Forest Dept) pic.twitter.com/c2YnVZqg7j
— ANI (@ANI) September 14, 2021
Post Your Comments