ജപ്പാൻ: ഏഷ്യന്‍ സംസ്ഥാനങ്ങളിലുള്ള ജപ്പാൻ പൗരന്മാർക്ക് പ്രത്യേക നിർദ്ദേശവുമായി ജപ്പാൻ വിദേശകാര്യ മന്ത്രാലയം. ഏഷ്യന്‍ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ജപ്പാന്‍ പൗരന്‍മാരെ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്തോനേഷ്യയും സിംഗപ്പൂരും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ മതപരമായ ഒത്തുകൂടലുകളിലും ചടങ്ങുകളിലും പങ്കെടുക്കുന്ന ജപ്പാന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Also Read:സംസ്ഥാനത്തെ കൊവിഡ് അവലോകനയോഗം നാളത്തേക്ക് മാറ്റി
മ്യാന്‍മര്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവയാണ് ആക്രമണസാധ്യതയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇവിടെയുള്ള ആരാധനാലയങ്ങളിലും മതപരമായ സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടന്നേക്കാമെന്നാണ് ജപ്പാന്റെ കണ്ടെത്തല്‍. ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ രാജ്യത്തെ പൗരന്മാരോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് രാജ്യം നിർദ്ദേശിച്ചിരിക്കുന്നത്.
Post Your Comments