KottayamKeralaLatest NewsIndia

പത്ത് വർഷംകൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കുമെന്ന് ഒരു മുസൽമാൻ പ്രസംഗിക്കുകയാണ്, അവനെ പിടിക്കണ്ടേ? – പി സി ജോർജ്ജ്

ഭരണഘടനാ വിരുദ്ധമല്ലേ അവൻ പറഞ്ഞത്. അവൻ ഏതോ ഒരു മുസ്ലിയാരാണെന്ന് പറയുന്നു. ഇവൻ ആരെടാ?

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധയാകര്ഷിച്ചിട്ടുള്ള പിസി ജോർജ്ജും ഇതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാലാ ബിഷപ്പിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയതോടെയാണ് പിസി ജോർജ്ജും അരയും തലയും മുറുക്കി രംഗത്തെത്തിയത്.

പത്ത് വർഷംകൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കുമെന്ന് ഒരു മുസൽമാൻ പ്രസംഗിക്കുകയാണ്. അവനെ പിടിക്കണ്ടേ? ഭരണഘടനാ വിരുദ്ധമല്ലേ അവൻ പറഞ്ഞത്. അവൻ ഏതോ ഒരു മുസ്ലിയാരാണെന്ന് പറയുന്നു. ഇവൻ ആരെടാ? നമ്മടെയൊക്കെ പിടിച്ച് ചെത്തിക്കളയുമെന്നാണോ ഇവനൊക്കെ പറയുന്നത്. ഇങ്ങനെയൊന്നും പറയരുത്. ഞങ്ങൾ അങ്ങനെ ചിന്തിക്കുന്നവരല്ല. ഞങ്ങക്ക് അതിന്റെ ആവശ്യമില്ല. മേലിൽ ഇതുപോലുള്ള പ്രവർത്തനം ഉണ്ടാകാൻ പാടില്ല- പിസി ജോ‍ര്‍ജ്ജ് പറഞ്ഞു.

നിങ്ങൾ മുസ്ലിയാരെന്ന് വിളിക്കുന്നതുപോലെയല്ല. ഞങ്ങൾ പിതാവെന്നാ വിളിക്കുന്നത്. അപ്പന്റെ സ്ഥാനമാണ് പിതാവിന്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയ പിതാവാണ്, സ്വന്തം അപ്പനാണ് കല്ലറങ്ങാട്ട് പിതാവ്. അത് നിങ്ങൾ അറിഞ്ഞിരിക്കണം. ഇവിടെയുള്ള ക്രിസ്ത്യാനികൾ എന്നു പറയുന്നത് മതപരിവർത്തനം ചെയ്യപ്പെട്ടവരാണ്. നല്ല ഹിന്ദുക്കളാണ് നമ്മളൊക്കെ. യാതൊരു സംശയവുമില്ല. ഇവിടുത്തെ ക്രിസ്ത്യാനി എന്നു പറയുന്നത് ഭാരതീയരാണെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ അറേബ്യയിൽ നിന്നു വന്നതോ, ഇംഗ്ലണ്ടിൽ നിന്നു വന്നതോ അല്ല. ഭാരതത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനി- ജോ‍ര്‍ജ്ജ് പറയുന്നു.

ഇവിടുത്തെ ഹൈന്ദവ സംഘടനകളുമായി യോജിച്ചായിരിക്കും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം. ഞങ്ങൾക്ക് സംഘടന ഇല്ലെന്നാണ് പറയുന്നത്. എന്നാൽ സിസ്റ്റമാറ്റിക്കായ സംഘടനയാക്കി മാറ്റാൻ പോകുകയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പള്ളികളേയും പിതാക്കന്മാരെയും ബന്ധപ്പെട്ടുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്തും. എസ്ഡിപിഐ ഉൾപ്പെടെയുള്ള ഭീകരന്മാരോട് എനിക്ക് വലിയ സ്നേഹം തോന്നുന്നു. ഇപ്പോഴെങ്കിലും ഞങ്ങൾക്ക് യോജിക്കാൻ അവസരം ഒരുക്കി തന്നതിന് ഞങ്ങൾക്ക് നന്ദിയുണ്ട്- ജോ‍ര്‍ജ്ജ് വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button