തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും രാജിക്കൊരുങ്ങി കെ പി അനിൽകുമാർ. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായാണ് അനിൽകുമാർ രംഗത്തെത്തിയത്. ചാനൽ ചർച്ചയിലാണ് കെ പി അനിൽകുമാർ പട്ടികയ്ക്കും നേതാക്കൾക്കുമെതിരെ വിർശനം ഉന്നയിച്ചത്.
Read Also : പുറത്താക്കുന്നതിന് മുമ്പ് ആ താരത്തിന് ഒരവസരം കൂടി നൽകു: സെവാഗ്
പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. ഇതേ തുടർന്ന് കെ പി സി സി നേതൃത്വം അനിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകിയെങ്കിലും സസ്പെൻഷൻ നടപടി പിൻവലിച്ചിരുന്നില്ല.
Post Your Comments