Latest NewsNewsNews

ബിഷപ്പിനെ ആക്രമിക്കാന്‍ ഗുണ്ടകളെ വിട്ട എസ്ഡിപിഐയുമായുള്ള സിപിഎം ബന്ധം,നിലപാട് വ്യക്കമാക്കണമെന്ന് കെ.സുരേന്ദ്രന്‍

എസ്.ഡി.പി.ഐയുമായി ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം സഖ്യമുണ്ടാക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടി

പാലക്കാട്: പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ കൂട്ട്‌ക്കെട്ട് ധിക്കാരപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എസ്.ഡി.പി.ഐയുമായി ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം സഖ്യമുണ്ടാക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച എസ്.ഡി.പി.ഐയുമായി സിപിഎം രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത് ക്രൈസ്തവ ജനതയോടുള്ള അങ്ങേയറ്റത്തെ ധിക്കാരപരമായ നിലപാടാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എസ്ഡിപിഐയുമായി പരസ്യമായ ധാരണയിലേക്കാണ് കേരളത്തിലെ സിപിഎം പോകുന്നത്. എസ്ഡിപിഐ-സി.പി.എം സഖ്യം കേരളത്തിന് വലിയ ആപത്തായി മാറും. പാലാ ബിഷപ്പിനെതിരെ പ്രതിഷേധം നടത്താന്‍ നേതൃത്വം നല്‍കിയത് ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ കൗണ്‍സിലര്‍മാരാണ്. അവരുമായിട്ട് സഖ്യം ചേരുന്നതിനെ സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസ് കെ. മാണിയുടെ നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button