Latest NewsKerala

ഇവർ വെള്ളപൂശി പൂശി ഇപ്പോൾ ഇസ്ലാമിക തീവ്രവാദികളെ അടിച്ചമർത്താൻ സംഘപരിവാറിനെ കഴിയൂ എന്ന സ്ഥിതിയായി- ജിതിൻ ജേക്കബ്

സംഘപരിവാർ മുതലെടുപ്പിന് ശ്രമിച്ചേക്കും എന്നതുകൊണ്ടാണ് മനോരമ പോലുള്ള മാധ്യമങ്ങൾ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് നിശബ്ദരാകുന്നത് എന്ന് അവർ തന്നെ പറയുന്നു.

തിരുവനന്തപുരം: മനോരമയും മാതൃഭൂമിയും അടങ്ങുന്ന മാധ്യമങ്ങളെ പരിഹസിച്ചു എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ജിതിൻ ജേക്കബ്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇസ്ലാമിക തീവ്രവാദത്തെ തുറന്ന് കാട്ടുന്ന എല്ലാവരെയും സംഘികൾ എന്നും, സംഘപരിവാർ അജണ്ട എന്നും പറഞ്ഞ് എത്ര നാൾ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ജനങ്ങളെ പറ്റിക്കും.. പാലാ ബിഷപ്പ് സംഘപരിവാർ അജണ്ടയ്ക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ആളാണോ? ഇരിങ്ങാലക്കുട ബിഷപ്പും, ചങ്ങനാശ്ശേരി ബിഷപ്പും, കേരളത്തിലെ മെത്രാൻ സമിതിയും എല്ലാം സംഘപരിവാറിന്റെ നിയന്ത്രണത്തിൽ ആണോ?

സംഘപരിവാർ മുതലെടുപ്പിന് ശ്രമിച്ചേക്കും എന്നതുകൊണ്ടാണ് മനോരമ പോലുള്ള മാധ്യമങ്ങൾ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് നിശബ്ദരാകുന്നത് എന്ന് അവർ തന്നെ പറയുന്നു.
അതായത് എല്ലാവരും കൂടി ഇസ്ലാമിക തീവ്രവാദത്തെ കണ്ടില്ല എന്ന് നടിക്കുന്നതും, മൗനാനുവാദം നൽകുന്നതും സംഘപരിവാർ മുതലെടുക്കും എന്ന് വിചാരിച്ചാണത്രെ.. എത്ര നല്ല  ന്യായീകരണം അല്ലേ?

ഇവർ വെള്ളപൂശി പൂശി ഇപ്പോൾ ഇസ്ലാമിക തീവ്രവാദികളെ അടിച്ചമർത്താൻ സംഘപരിവാറിനെ കഴിയൂ എന്നത് പൊതു സമൂഹത്തിന് ബോധ്യമായി തുടങ്ങി. അതാണ് ‘ക്രിസംഘി’ എന്ന് വിളിക്കുമ്പോൾ അതേടാ, ഞങ്ങൾ ക്രിസംഘികൾ തന്നെയാണ് എന്ന് വെട്ടിത്തുറന്ന് ക്രിസ്ത്യാനികൾ പറയുന്നത്..
ശരിക്കും യഥാർത്ഥ സംഘപരിവാർ പ്രചാരകർ മനോരമയും, കോൺഗ്രസ്സും ഒക്കെയാണ്…..

shortlink

Related Articles

Post Your Comments

Related Articles


Back to top button