![](/wp-content/uploads/2021/09/sketch1631629043141.jpg)
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ബിഹാറില്‍ മുന്‍നിര സി.പി.ഐ നേതാവ് കൂടിയായ കനയ്യ കുമാര്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നായിരുന്നു കനയ്യ കുമാറിന്റെ മറുപടി. തുടര്‍ന്ന് ഈ വര്‍ഷം കനയ്യ ജെ.ഡി.യുവിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കനയ്യയും സിപിഐയും തമ്മിലുള്ള ഭിന്നത തലപൊക്കിയത് വാര്‍ത്തയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടിരുന്നു. പാട്‌നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവര്‍ത്തകനെ കയ്യേറ്റം നടത്തിയെന്ന ആരോപണത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചിരുന്നു.
Post Your Comments