KeralaLatest NewsNewsCrime

ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു

കൊച്ചി: ആലുവയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട് റെയില്‍വേ പാളത്തിലായിരുന്നു അപകടം. ഇതു വഴി കടന്നു പോയ പ്രതി സാഗര്‍ എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.

റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button