ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ സ്റ്റാലിന്റെ മുഖ്യമന്ത്രി പദവിയ്ക്ക് കൂടുതൽ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Also Read:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍
‘സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവര്ക്കും അവസരം നല്കി വിദ്യാര്‍ഥി സമൂഹങ്ങളെ വിവേചനങ്ങളില്‍നിന്ന് സംരക്ഷിക്കു’മെന്ന് പറഞ്ഞാണ് സ്റ്റാലിൻ നീറ്റിനെതിരായ ബില്ല് അവതരിപ്പിച്ചത്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സിന് പ്രവേശനം ലഭ്യമാക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.
സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള ഈ നീക്കമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments