COVID 19KeralaNattuvarthaLatest NewsIndiaNews

ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം: ബാറുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമോ?

തി​രു​വ​ന​ന്ത​പു​രം: ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി ബാറുടമകൾ രംഗത്ത്. കോവിഡ് കാലഘട്ടത്തിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് മദ്യവിൽപ്പന ശാലകളാണെങ്കിൽ ബാറുകളുടെ കാര്യം അൽപ്പം അപടകത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് മ​ദ്യം വി​ള​മ്പാനും ഒ​ന്നാം തീ​യ​തി അ​വ​ധി ഒ​ഴി​വാ​ക്കാ​നും ബാ​റു​ട​മ​ക​ളു​ടെ അ​ണി​യ​റ​നീ​ക്കം നടക്കുന്നത്. ബാ​റു​ക​ളി​ല്‍ ഇ​രു​ത്തി മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന സ​ര്‍​ക്കാ​റി​ന്​ നി​വേ​ദ​നം ന​ല്‍​കിയിട്ടുണ്ട്.

Also Read:ഭർത്താവിനെ വെട്ടിക്കൊന്ന് ഒന്നുമറിയാത്തത് പോലെ ഭാര്യയുടെ പെരുമാറ്റം: അറസ്റ്റിലായ യുവതിയ്ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം

കോവിഡ് 19 തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാ​ര്‍​സ​ല്‍ വി​ത​ര​ണം കൊ​ണ്ടു​മാ​ത്രം ഇ​നി മു​ന്നോ​ട്ട്​ പോ​കാ​നാ​കി​ല്ല. കോ​ടി​ക​ള്‍ ചെ​ല​വാ​ക്കി നി​ര്‍​മി​ച്ച ബാ​റു​ക​ള്‍ ത​ക​രു​ക​യാ​ണെ​ന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. ഒ​ന്നാം തീ​യ​തിയിലെ അ​വ​ധി ഇല്ലാതാക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. ന​ഷ്​​ടം നി​ക​ത്തു​ന്ന​തി​ന്​ മു​ൻപ് ന​ല്‍​കി​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം നി​കു​തി​യി​ള​വ്​ ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാണ് ബാർ ഉടമകൾ മു​​ന്നോ​ട്ടു​വെ​​ക്കു​ന്നത്.

അതേസമയം, വിഷയത്തിൽ സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍ക്കാ​റി​നെ ഇ​ക്കാ​ര്യം അ​റി​യാ​ക്കാ​മെ​ന്നും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ബാ​റു​ട​മ​ക​ളെ അ​റി​യി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button