KeralaLatest NewsNews

ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ചാണ്ടിയുടെ ദൂതന്‍ വന്നിരുന്നു: വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

വി.എം സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്

തിരുവനന്തപുരം : 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് രമേശ് ചെന്നിത്തലയെ തോൽപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും മോശം അനുഭവം പലരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൗമുദി ടി.വിയ്ക്ക് നൽകിയഅഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഈക്കാര്യം പറഞ്ഞത്.

‘ഓര്‍ത്തഡോക്‌സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവര്‍ മാറി വോട്ട് ചെയ്യും. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാമെന്നാണ് തന്നെ സമീപിച്ച വ്യക്തി പറഞ്ഞതെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. ആ വ്യക്തിയെ ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞു വിട്ടതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ വന്നയാള്‍ ഉമ്മന്‍ചാണ്ടിയുടെ സഭയുടെ പ്രതിനിധിയായിരുന്നു. എന്നാല്‍ ആ പണിക്ക് പോവാന്‍ ഞങ്ങളെ കിട്ടില്ല എന്നായിരുന്നു എന്റെ മറുപടി ‘- വെള്ളാപ്പള്ളി പറഞ്ഞു.

Read Also  :  പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല ,കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണം: കെ. സുരേന്ദ്രൻ

‘എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ല. മോശം അനുഭവം പലരില്‍ നിന്നുമുണ്ടായിട്ടുണ്ട്. വി.എം സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്. അത് രമേശ് ചെയ്യാമോ. എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരന്‍ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ലഭിച്ച പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കെ.എം മാണിയും ഞാനുമായുള്ള ധാരണ പ്രകാരം സമുദായത്തിന് ലഭിച്ചത്. അത് മുന്നോട്ടുപോകുമ്പോഴാണ് എന്നെ പിടിക്കുന്നത്. ശേഷം പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉമ്മന്‍ചാണ്ടി തിരിച്ചെടുത്ത് അദ്ദേഹത്തിന്റെ മാനസപുത്രന് നല്‍കി. അത് ഉമ്മന്‍ചാണ്ടി ചെയ്യാമോ. ഇക്കാര്യം കെഎം മാണിയോട് ചോദിച്ചപ്പോള്‍ വിഷമമുണ്ടെന്നും ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്’- വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button