തിരുവനന്തപുരം : പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പി. രാജീവ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
അവസരം കാത്തിരിക്കുന്നവർക്ക് ആണ് ഈ ചർച്ചകൾ ഗുണം ചെയ്യുകയെന്നും മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം ആണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.
Read Also : പാർട്ടിക്ക് തെറ്റ് പറ്റിയില്ല, സ്വീകരിച്ചത് ഉചിതമായ തീരുമാനമാണ്: ലീഗിന് പിന്തുണയുമായി ഹരിത ജനറൽ സെക്രട്ടറി
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽ തന്നെ നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ബിഷപ്പ് പ്രസ്താവന നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments