തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ശക്തമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ സജീവമായത്. വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി വൈദ്യുത വിളക്കുകളും സ്ഥാപിച്ചിരുന്നു. ഇങ്ങനെ ഒരാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി സ്ഥാപിച്ച താല്‍ക്കാലിക വൈദ്യുത വിളക്കിന്റെ ചെലവ് 40000 രൂപയാണ്. ഈ വിളക്കുകള്‍ സജ്ജീകരിച്ച കരാറുകാരന് പണം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കി.
2020 മാര്‍ച്ച് 18 മുതല്‍ 25 വരെ സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ വാര്‍ത്ത സമ്മേളനം നടത്തിയതിനാണ് താല്കാലിക വൈദ്യുത വിളക്കുകള്‍ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ. കരാറുകാരനായ കവടിയാര്‍ ശബരി ഇലക്ട്രിക്കല്‍സ് ഉടമ പിഎസ് വിജയകുമാറിനാണ് പണം അനുവദിച്ച് പൊതുഭരണ വിഭാഗം ഉത്തരവിറക്കിയത്.
Post Your Comments