Latest NewsNewsIndia

ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ സമ്മതിച്ചില്ല: ഫ്ലാറ്റിന്റെ അഞ്ചാംനിലയിലെ അടുക്കളയില്‍ സ്‌കൂട്ടറുമായി യുവാവ്

ഇന്ത്യയിലെ ഇവി തലസ്ഥാനമായ ബംഗളൂരുവിലാണ് ഇങ്ങനൊരു ദുരവസ്ഥ നേരിട്ടത്

ബംഗളുരു: രാജ്യം ഇലക്ട്രിക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നത് അനുസരിച്ച് അതിനുള്ള സൗകര്യങ്ങളും വികസിക്കണം എന്നത് വസ്തുതയാണ്. ഇത്തരത്തിൽ ഇലക്ട്രിക് വാഹനത്തിലേക്ക് വഴിമാറിയ ഒരു യുവാവിന്റെ ദയനീയാവസ്ഥ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ബംഗളുരുവില്‍ ബന്നാര്‍ഘട്ട റോഡിലെ ഹുളിമാവിലാണ് സംഭവം.

ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ അടുക്കളയില്‍ എത്തിച്ച് വിഷ് ഗന്ധി എന്ന യുവാവ് തന്റെ ഏഥര്‍ ഇലക്ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ്ജ് ചെയ്ത സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.  ഫ്ലാറ്റിന്റെ പാര്‍ക്കിങ് സ്‌പെയ്സില്‍ ഒരു ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ ഈ നടപടി. സോഷ്യൽ മീഡിയ വഴി യുവാവ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

പാലാ ബിഷപ്പിന്റെ ശബ്ദം ഇരകളായ സമൂഹത്തിന്റേത്: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം

കഴിഞ്ഞ നാല് മാസമായി തന്റെ അപ്പാര്‍ട്ട്‌മെന്റ് കമ്മ്യൂണിറ്റിയെ പാർക്കിങ് സ്‌പെയ്സില്‍ ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുകയാണെന്നും എന്നിട്ടും ഒരു ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ അവര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഇവി തലസ്ഥാനമായ ബംഗളൂരുവിലാണ് താന്‍ ഇങ്ങനൊരു ദുരവസ്ഥ നേരിട്ടതെന്നും ഇത് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിഷ് ഗന്ധി സോഷ്യൽ മീഡിയയിൽ പറയുന്നു.

അതേസമയം, യുവാവിന് സ്വന്തമായി പാര്‍ക്കിംഗ് സ്ഥലം ഇല്ലെന്നും, അതുകൊണ്ടാണ് പാർക്കിങ് സ്‌പെയ്സില്‍ ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ അനുവാദം നല്‍കാതിരുന്നതെന്നും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button