Latest NewsBikes & ScootersCarsNewsIndiaInternationalAutomobile

ചിപ്പ് ക്ഷാമം വിനയാകുന്നു : ആഗോളതലത്തിൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ സാധ്യത

ന്യൂഡൽഹി : വാഹന ഉൽപ്പാദനം 60 ശതമാനം വരെ കുറയ്‌ക്കാനുള്ള നിർമ്മാണ കമ്പനികളുടെ തീരുമാനമാണ് വാഹനങ്ങൾക്ക് ആഗോളതലത്തിൽ വില ഉയരാൻ കാരണമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി നിർമ്മിക്കുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ച് പുറത്തിറക്കുന്നവയിൽ നിന്നും കൂടുതൽ ലാഭം നേടാനാണ് കമ്പനികളുടെ പദ്ധതി.

Read Also : അതിഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ബസിൽ നിന്ന് 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ഇലക്ട്രോണിക്‌സ് ചിപ്പുകളുടെയും സെമികണ്ടക്ടറുകളും ദൗർലഭ്യമാണ് ഉത്പാദനം കുറയ്‌ക്കാൻ വാഹന നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നത്. ആവശ്യത്തിനുള്ള ചിപ്പുകൾ ലഭിക്കാത്തതാണ് വാഹന നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇക്കാരണത്താൽ വാഹന ഭീമൻമാരായ ടൊയോട്ടയും മഹീന്ദ്രയും ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കാൻ ഒരുങ്ങുകയാണ്.

അത്യാധുനിക സംവിധാനങ്ങളോടു കൂടി പുറത്തിറക്കുന്ന പുതുതലമുറ വാഹനങ്ങൾക്കാണ് ചിപ്പ് ക്ഷാമം വിനയാകുന്നത്. വാഹനങ്ങളിലുപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യ പ്രവർത്തന സജ്ജമാക്കാൻ ചിപ്പുകൾ അനിവാര്യമാണ്. ലോകത്താകെ വാഹന നിർമ്മാണത്തെ സാരമായി ബാധിച്ച ഇലക്ട്രോണിക് ചിപ്പ് ക്ഷാമം ഇന്ത്യയിലെ വാഹന വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

ലോക്ഡൗൺ സമയത്ത് ജനം വീട്ടിലൊതുങ്ങിയപ്പോൾ മൊബൈൽ ഫോണും, ടാബും ലാപ്ടോപ്പും എന്നിവയുടെ ഉപയോഗം വർദ്ധിച്ചു. ഇതിനെ തുടർന്ന് ചിപ്പ് നിർമ്മാതാക്കൾ ഇലക്ട്രോണിക്‌സ് ഉപകരണ വ്യവസായ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിച്ചു. ഇതാണ് ഓട്ടോമൊബൈൽ മേഖലയെ അനിശ്ചിതത്വത്തിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button