ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് ലോകാരോഗ്യ സംഘടന ഈ ആഴ്ച അംഗീകാരം നൽകിയേക്കും. ഇന്ത്യയുടെ തദ്ദേശീയ വാക്സീനാണു കോവാക്സിൻ. നിലവിൽ കോവാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് പുറമേ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
Also Read: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയെ എതിര്‍ക്കുന്ന ബില്‍: സ്റ്റാലിന്‍ സര്‍ക്കാര്‍ നിയമസഭയില്‍
ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതുമുതൽ കോവാക്സിനു ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. കോവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകൾ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒയുടെ അനുമതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്സിന്റെ ഫലപ്രാപ്തി.
ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കോവാക്സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാൽ കോവാക്സിൻ ഡോസ് എടുത്തവർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനാകും. രാജ്യത്തെ വാക്സിനേഷന്റെ വേഗവും കൂടും. കോവാക്സിന്റെ അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷൻ യോഗം ജൂണിലാണു നടന്നത്. കോവാക്സിൻ വളരെ മികച്ചതാണ് എന്നാണു ലോകാരോഗ്യ സംഘടനയുടെ വാക്സീൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയൻഗെല സിമാവോ ഈ മാസമാദ്യം അഭിപ്രായപ്പെട്ടത്.
Post Your Comments