Latest NewsIndiaNews

മുംബൈയിൽ ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

മുംബൈ: ടെംപോ വാനിൽ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡരികിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് നിർത്തിയിട്ട ടെമ്പോ വാനില്‍ 32 കാരിയായ യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. മോഹിത് ചൗഹാന്‍ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളില്‍ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു.

Also Read: ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു

ദില്ലി പെൺകുട്ടിക്ക് സമാനമായി ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസെത്തി ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതി വീണുകിടന്ന സ്ഥലത്ത് ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയായ മോഹന്‍ ചൗഹാൻ എന്ന 45 കാരനെ അറസ്റ്റ് ചെയ്തു.

സംഭവം മനുഷ്വത്വത്തിന് തന്നെ അപമാനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. കുറ്റവാളിക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാൻ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുംബൈ സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഈമാസം 21 വരെ പൊസീസ് കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button