കൊച്ചി: ടെലിവിഷന്‍ സീരിയല്‍ നടി ജൂഹി രസ്തോഗിയുടെ മാതാവ് ഇരുമ്പനത്ത് വാഹനാപകടത്തില്‍ മരിച്ചു. വാഴക്കാല വി.വി. ഗാര്‍ഡനില്‍ താമസിക്കുന്ന കുരീക്കാട് ആളൂര്പറമ്പില് പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് (56) മരിച്ചത്.
ശനിയാഴ്ച രാവിലെ 11.45ന് ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്.പി.സി.എല്ലിന് മുന്നിലായിരുന്നു അപകടം. മകന്റെ സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിൽ കൂടി ലോറി കയറി തല്‍ക്ഷണം മരിച്ചു. തെറിച്ചുവീണ മകന് ചിരാഗ് രുസ്തോഗിക്ക് കാര്യമായ പരിക്കില്ല.
ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും. ഉപ്പും മുളകും സീരിയലില്‍ ലച്ചുവായിട്ടാണ് ജൂഹി അഭിനയിച്ചത്. അതേസമയം നേരത്തെ പിതാവ് മരിച്ച ജൂഹിക്ക് മാതാവായിരുന്നു എല്ലാം.
Post Your Comments