Latest NewsUAENewsInternationalGulf

രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാം: പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി

ഷാർജ: ഷാർജയിൽ രക്ഷിതാക്കൾക്ക് ഇനി മുതൽ തങ്ങളുടെ കുട്ടികളുടെ സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യാം. ഇതിനായുള്ള ആപ്ലിക്കേഷൻ അധികൃതർ പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

Read Also: ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി, ഒടുവില്‍ ആത്മഹത്യ: ആരോപണങ്ങളുമായി കൃഷ്ണ കുമാരിയുടെ കുടുംബം

ഷാർജയിലെ 122 സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആപ്ലിക്കേഷൻ ലഭ്യമാകും. സ്‌കൂൾ ബസ് സൂപ്പർവൈസർമാർക്കും വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാം. എസ്പിഇഎ ഡയറക്ടർ അലി അൽ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ പ്രവർത്തനങ്ങളും എസ്പിഇഎയുടെ ആസ്ഥാനത്തും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികളെ സ്‌കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോൾ ഷാർജയിലെ സ്‌കൂൾ ബസുകളുടെ ചലനം നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങളിൽ ആപ്പ് അലർട്ടും പുറപ്പെടുവിക്കും. വിദ്യാർത്ഥികളുടെ സുരക്ഷിതത്വവും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി എല്ലാ ബസുകളും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ്: സെപ്തംബർ 15 മുതൽ നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button