Latest NewsNewsInternationalGulfQatar

ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ്: സെപ്തംബർ 15 മുതൽ നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ

ദോഹ: രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. 2021 സെപ്തംബർ 15 ബുധനാഴ്ച്ച മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്‌സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് കുത്തിവെയ്‌പ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

Read Also: കിറ്റെക്‌സിനു മുന്നില്‍ മുട്ടുമടക്കി പിണറായി സര്‍ക്കാര്‍ : കിറ്റെക്‌സുമായുള്ള പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുന്നു

രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. 65 വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

ബൂസ്റ്റർ ഡോസ് വാക്‌സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. രണ്ടാം ഡോസ് വാക്‌സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് പിഎച്ച്‌സിസിയിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിംഗിനായി ബന്ധപ്പെടാം.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button