കണ്ണൂര്‍: തളിപ്പറമ്പിൽ എക്സൈസ് സംഘം വാറ്റ് ചാരായ നിര്‍മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. സംഭവസ്ഥലത്തു നിന്ന് പിടികൂടിയത് 13 ലിറ്റർ വാഷും മറ്റു സാമഗ്രികളും. പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എം വിയും സംഘവും സ്ട്രൈകിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇതിനിടയിലാണ് നടുവില്‍ പോത്തുകുണ്ട് സ്ഥലത്തെ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
Also Read:കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ് സ്ഥിരീകരിച്ചു : പോലീസുകാർ നിരീക്ഷണത്തിൽ
തളിപ്പറമ്പിൽ അംബേക്കര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് വാഷ് കണ്ടെത്തിയത്. വാഷ് തയ്യാറാക്കിയ വ്യക്തിയെ സംബന്ധിച്ച് എക്സൈസ് സംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിലും ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അബ്കാരി നിയമപ്രകാരം എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments