തൃശൂര്‍: അമ്മയുടെയും സഹോദരിയുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുല്ലഴിയില്‍ ചുമട്ടുതൊഴിലാളിയായ പ്രദീപിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ നിന്നു 15 പവന്റെ സ്വര്‍ണാഭരണം ആണ് യുവാവ് മോഷ്ടിച്ചത്. മോഷ്ടിച്ചതിനൊപ്പം കള്ളനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസിൽ പരാതിയും നൽകിയിരുന്നു.
Also Read:കെപിസിസി ഫണ്ട് പിരിവ്: ഒരു കുടുംബത്തില്‍ നിന്ന് വര്‍ഷം 600 രൂപ
കഴിഞ്ഞ ദിവസം പുല്ലഴിയില്‍ പ്രദീപിന്റെ തറവാട്ടു വക വീട്ടില്‍, പിന്‍വശത്തെ വാതിലിന്റെ ഓടാമ്ബല്‍ തകര്‍ത്ത് അകത്തുകയറി അലമാരയില്‍ നിന്നു സ്വര്‍ണം മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് മോഷണം നടന്നെന്നു കാട്ടി പ്രദീപ് തന്നെ പൊലീസിനു പരാതി നല്‍കുകയും ചെയ്തു. പരാതി ലഭിച്ച പോലീസ് വിശദമായി അന്വേഷിച്ചു. അമ്മയെയും സഹോദരിയെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസിന് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രദീപ് കുറ്റം സമ്മതിച്ചു.
തനിക്ക് ചില ബാധ്യതകൾ ഉണ്ടെന്നും ബാധ്യതകൾ അവസാനിപ്പിക്കാനാണ് സ്വർണം മോഷ്ടിച്ചതെന്നും പ്രദീപ് കുറ്റസമ്മതം നടത്തി. ആരും സംശയിക്കാതിരിക്കാന്‍ വീടു കുത്തിത്തുറന്ന നിലയിലാക്കിയതാണെന്നും പ്രദീപ് പറഞ്ഞു.
Post Your Comments