തിരുവല്ല: പള്ളിയോടത്തില്‍ ആചാരം ലംഘിച്ച് ചെരിപ്പിട്ട് കയറിയ കേസില്‍ മോഡലും നടിയുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റം സമ്മതിച്ചതോടെയാണ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. നിമിഷയുടെ സഹായി പുലിയൂര്‍ സ്വദേശി ഉണ്ണിയേയും ജാമ്യത്തില്‍ വിട്ടു. തെറ്റ് സമ്മതിച്ചിട്ടും തനിക്ക് നേരെയുള്ള ഭീഷണിക്ക് കുറവില്ലെന്ന് പറയുകയാണ് നിമിഷ. ചേച്ചിയെ ജയിലിലടച്ചോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് നിമിഷ നൽകുന്നത്. ഒരു ഷെഡിൽ തകർന്ന് കിടക്കുന്ന ഒരു വള്ളം കണ്ടപ്പോൾ കയറി ഫോട്ടോ എടുത്തതാണെന്നും അത് പള്ളിയോടം ആണെന്ന് അറിയില്ലെന്നും നിമിഷ വ്യക്തമാകകുന്നു. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു നിമിഷ.
Also Read:ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദില്‍ മുഖ്യമന്ത്രിക്ക് അജ്ഞത: വിമര്‍ശനവുമായി ദീപിക
‘എനിക്ക് തെറ്റ് മനസിലായി, ഞാൻ ദൈവത്തോട് മാപ്പും പറഞ്ഞു. ഫോട്ടോ ഡിലീറ്റും ചെയ്തു. എന്നിട്ടും വധഭീഷണിക്ക് മാത്രം കുറവില്ല. പുഴയുടെ സൈഡിൽ വള്ളം കിടക്കുന്ന കണ്ടപ്പോൾ ഫോട്ടോയെടുത്തു. പലക ഇളകി കിടക്കുകയായിരുന്നു. പള്ളിയോടം ആണെന്ന് അറിയില്ലായിരുന്നു. ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടു, പിറ്റേന്ന് മുതൽ തെറിവിളി ആയിരുന്നു. ഓതറയിലെ നാട്ടുകാർ ആരും ഇതുവരെ ഇതുസംബന്ധിച്ച് എന്നെ വിളിച്ചിട്ടില്ല. വിളിക്കുന്നത് തിരുവല്ല, ആറന്മുള, പത്തനംതിട്ട എന്നിവടങ്ങളിൽ നിന്നുള്ളവരാണ് വിളിച്ച് തെറി വിളിക്കുന്നത്’, നിമിഷ പറയുന്നു.
‘പള്ളിയോടം ആണെന്ന് അറിയില്ലായിരുന്നു. എവിടെയും ഒരു ബോർഡ് പോലും ഉണ്ടായിരുന്നില്ല. തെറ്റ് മനസിലായി ദൈവത്തോട് മാപ്പ് പറഞ്ഞു. എന്നെ ജയിലിൽ പിടിച്ചിട്ടു എന്നാണു പലരും പറയുന്നത്. എന്നെ ജയിലിൽ ഒന്നും ഇട്ടില്ല. അറസ്റ്റ് ചെയ്തു, അപ്പോൾ തന്നെ ജാമ്യം കിട്ടി വീട്ടിലേക്ക് പോന്നു. സൈബർ സെല്ലുമായി മുന്നോട്ട് പോകും. എന്നെ തെറിവിളി നടത്തിയവർക്കെതിരെ കേസ് കൊടുക്കും. ഇനി എവിടെയെങ്കിലും പോയി ഫോട്ടോയെടുക്കുന്നതിനു മുന്നേ ആരോടെങ്കിലും ചോദിക്കും’, നിമിഷ പറയുന്നു.
Post Your Comments