KottayamKeralaLatest NewsNews

ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദില്‍ മുഖ്യമന്ത്രിക്ക് അജ്ഞത: വിമര്‍ശനവുമായി ദീപിക

തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ദീപിക പറയുന്നു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ലെന്ന് ദീപികയുടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പേജില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ദീപിക പറയുന്നു. കേരളാ കോണ്‍ഗ്രസ് എം വിഭാഗം ഉള്‍പ്പെടുന്നതാണ് മുന്നണി. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി അത് തുറന്നു പറയണമെന്നും ലേഖനത്തിലൂടെ ദീപിക ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി. തോമസ്, മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ എന്നിവര്‍ക്കെതിരേയും ലേഖനത്തില്‍ വിമര്‍ശമുണ്ട്. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button