മുംബൈ : ബലാത്സംഗത്തിനും അതിക്രൂര അക്രമത്തിനും ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ അതിവേഗം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. കേസ് അതിവേഗം പൂര്‍ത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബിജെപിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു. മുംബൈയുടെ നിര്‍ഭയ എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.
കഴിഞ്ഞ ദിവസം സാക്കിനാനയില്‍ നിര്‍ത്തിയിട്ട ടെമ്പോയില്‍ വെച്ചാണ് 34-കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയിരുന്നു. തുടര്‍ന്ന് ടെമ്പോ വാനില്‍ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. വഴിയാത്രക്കാരനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും മാരകമായ മുറിവേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
Post Your Comments