തിരുവനന്തപുരം: പോലീസുകാർ മര്യാദയോടെ പെരുമാറിയില്ലെങ്കിൽ ഇനി ജനങ്ങൾക്ക് നേരിട്ട് ചോദ്യം ചെയ്യാം. പോലീസുകാരെ നിലയ്ക്ക് നിർത്താൻ പുതിയ പദ്ധതികളുമായി ഡി ജി പി അനിൽ കാന്ത്. ജനകീയ നിരീക്ഷണമെന്ന ആശയമാണ് ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുന്നോട്ട് വച്ചിരിക്കുന്നത്.
Also Read:‘മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്നു’: ജിഫ്രി മുത്തുക്കോയ തങ്ങള്‍
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അരങ്ങേറിയ പോലീസിന്റെ ക്രൂരത വലിയ ചർച്ചകൾക്കും മറ്റും വഴിവച്ചിരുന്നു. ഇതേത്തുടർന്നാണ് അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാൻ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാലോ, വാര്‍ത്തയായി വന്നാലോ ഉടന്‍ നടപടിയെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇരകള്‍ക്കും സാക്ഷികള്‍ക്കും ഇത്തരത്തില്‍ നേരിട്ട് ഇടപെടാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുഴുവന്‍ സേനയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു. അനാവശ്യമായി ഫൈൻ എഴുതിക്കൊടുത്തത് മുതൽ, തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചത് വരെ ഈ നാണക്കേടുകളിൽ ഉൾപ്പെടുന്നു. ഇതോടെയാണ് ഡി ജി പി യ്ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്.
Post Your Comments